പ്രാർത്ഥനാ ഗീതം
വിശ്വപ്രപഞ്ച വിദ്യാലയ വേദി തൻസത്ഗുരുനാഥാ ജഗത്പിതാവേ വിശൈ]കവന്ദ്യ സുവിജ്ഞാനദായക
നിത്യം സ്മരിച്ചു നമിച്ചിടുന്നേൻ
സത്യമായി ധർമ്മമായി നീതിയായി സ്നേഹമായി
സന്മാർഗചിന്തയായി സർവ്വരിലും
സർവ്വേശ്വരാ വിശ്വസാരഥേ സാന്നിധ്യ-മുണ്ടായിടേണേ സദാനിമിഷം
മാതാ പിതാഗുരുദൈവ സ്മരണയോ-ടേവരും കർമ്മനിരതരാവാൻ
ലോകാ സമസ്ത സുഖിനോ ഭവന്തുവെ-ന്നേവരും ഉച്ചത്തിലേറ്റു പാടാൻ
അക്ഷരപൂക്കളമിട്ടു മനസ്സിന്റെ
അജ്ഞതമാറ്റി വർണ്ണാഭമാകാൻ
അക്ഷയജ്ജ്യോതിസേ ബുദ്ധിയായി സിദ്ധിയായി
ശക്തിയായി ഞങ്ങളിൽ വാഴേണമേ
രചന : ശ്രീ ആലപ്പി രംഗനാഥ്